ഡോളര്‍കടത്ത് കേസില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷം; സഭ ബഹിഷ്കരിച്ചു

ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിപക്ഷ പ്രതിഷേധം ആരംഭിച്ചിരുന്നു

Update: 2021-08-13 05:55 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡോളർ കടത്തു കേസിൽ  മുഖ്യമന്ത്രി മൗനം തുടരുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിപക്ഷ പ്രതിഷേധം ആരംഭിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ നിലപാടിൽ കേരള ജനതയ്ക്ക് ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അധികാരത്തിൽ ഇരിക്കുന്നവർ മറുപടി പറയാത്തത് ശരിയല്ല. മുഖ്യമന്ത്രി മൗനം വെടിയണം. മുഖ്യമന്ത്രി വിഷയം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല. സംസ്ഥാനത്ത് ഇരട്ടനീതിയാണെന്നും സതീശന്‍ ആരോപിച്ചു. എന്നാല്‍ നേരത്തെ തന്നെ പ്രതിപക്ഷം പുറത്തുപോകാന്‍ തീരുമാനിച്ചതാണെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

സഭ ബഹിഷ്കരിച്ച പ്രതിപക്ഷം സഭ കവാടത്തിന് മുന്നിൽ കുത്തിയിരുന്നു. പിന്നീട് നിയമസഭാ ഗേറ്റിൽ പ്രതിപക്ഷ എം.എൽ.എമാർ പ്രതിഷേധ മതിൽ തീർത്തു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News