സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം കേരള തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി

Update: 2021-10-29 01:33 GMT

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ഓറഞ്ച് അലർട്ട്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ട്. അറബിക്കടലിലെ ചക്രവാത ചുഴി തുടരുകയാണ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം കേരള തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ന്യൂനമർദത്തിന്‍റെയും ചക്രവാത ചുഴിയുടെയും സ്വാധീനഫലമായി കേരളത്തിൽ നവംബർ 1 വരെ ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്.

കൊല്ലം പുനലൂരിനടുത്ത് ഇടപ്പാളയത്ത് മലവെള്ള പാച്ചിലുണ്ടായി. ശക്തമായ മഴക്കിടെ ആറുമുറിക്കട ലക്ഷം വീട് കോളനിയുടെ സമീപം നവശിവായം ഭാഗത്ത് വനത്തില്‍ മൂന്നിടത്തായാണ് വെള്ളപാച്ചിലുണ്ടായത്. നാല് വീടുകളില്‍ വെള്ളം കയറി. ജീപ്പും ഓട്ടോറിക്ഷയും കാറും ഒഴുകിപ്പോയി.ആളപായമില്ല. പ്രദേശത്ത് നിന്നും ആളുകളെ മാറ്റി പാർപ്പിച്ചതായി റവന്യൂ വകുപ്പ് അറിയിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News