മേപ്പാടിയിലെ കാട്ടാനയെ മയക്കുവെടി വെക്കാൻ ഉത്തരവ്; തുരത്താനായില്ലെങ്കിൽ മാത്രം വെടിവെക്കും
കാട്ടാന ആക്രമണത്തിൽ മരിച്ച അറുമുഖന്റെ മൃതദേഹം അൽപ്പസമയത്തിനകം സംസ്കരിക്കും
Update: 2025-04-25 13:03 GMT
വയനാട്: മേപ്പാടിയിൽ അറുമുഖന്റെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടി വെക്കാൻ ഉത്തരവ്. കുങ്കിയാനകളെ കൊണ്ടുവന്ന് തുരത്താനായില്ലെങ്കിൽ മാത്രം വെടിവെക്കും. കാട്ടാന ആക്രമണത്തിൽ മരിച്ച അറുമുഖന്റെ മൃതദേഹം അൽപ്പസമയത്തിനകം സംസ്കരിക്കും. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ചു.
ഉപാധികളോടെയാണ് മയക്കുവെടി വെക്കാനുള്ള ഉത്തരവ്. ആദ്യഘട്ടത്തിൽ കുംകികളെ വെച്ച് കാട്ടാനകളെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം നടത്തും. വിഫലമായാൽ മയക്കുവെടി വെച്ച് പിടികൂടും. ഇന്നലെയാണ് പൂളക്കുന്ന് ഉന്നതിയിൽ താമസിക്കുന്ന അറുമുഖനെ കാട്ടാന ആക്രമിച്ചത്. കനത്ത പ്രതിഷേധമാണ് ഇന്ന് പ്രദേശത്ത് ഉണ്ടായത്. അതേസമയം, വയനാട്ടിലെ വന്യമൃഗ ശല്യം നിയന്ത്രിക്കാൻ ആകുന്നില്ലെന്ന് മന്ത്രി ഒ.ആർ.കേളു പറഞ്ഞു.