ഓർത്തഡോക്‌സ് സഭയുടെ സ്ഥാനാർഥികളാരും തൃക്കാക്കരയിൽ ഇല്ല: ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ

ഓർത്തഡോക്‌സ് സഭ അങ്ങനെ ആരെയും സ്ഥാനാർഥികളായി നിർത്താറുമില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Update: 2022-05-22 13:39 GMT
Advertising

തിരുവനന്തപുരം: ഓർത്തഡോക്‌സ് സഭയുടെ സ്ഥാനാർഥികളാരും തൃക്കാക്കരയിൽ ഇല്ലെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ. ഓർത്തഡോക്‌സ് സഭ അങ്ങനെ ആരെയും സ്ഥാനാർഥികളായി നിർത്താറുമില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഞങ്ങൾക്ക് അതിനെക്കുറിച്ച് പറയാനില്ല. മറ്റേതെങ്കിലും സഭയുടെ സ്ഥാനാർഥികളാണെന്ന് മറ്റുള്ളവർ പറയുന്നുണ്ടെങ്കിൽ അത് അവരുടെ താൽപര്യം. നല്ല കാര്യങ്ങളെ പിന്തുണക്കാനും പോരായ്മകളെ ചൂണ്ടിക്കാണിക്കാനും സഭ തയ്യാറാണെന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ വ്യക്തമാക്കി.


Full View


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News