ഗവർണർ പദവിക്കനുസരിച്ച് പെരുമാറണം: പി. രാജീവ്

''ബില്ലുകൾ റദ്ദാക്കാനും അനന്തമായി നീട്ടികൊണ്ടു പോകാനുമുള്ള അധികാരം ഗവർണർക്കില്ല''

Update: 2022-09-19 10:42 GMT
Advertising

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പദവിക്കനുസരിച്ച് പെരുമാറണമെന്ന് നിയമമന്ത്രി പി രാജീവ്. ബില്ലുകൾ റദ്ദാക്കാനും അനന്തമായി നീട്ടികൊണ്ടു പോകാനുമുള്ള അധികാരം ഗവർണർക്കില്ല. ബില്ലുകളിൽ പ്രശ്‌നങ്ങളുണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടുത്താം. ഗവർണർ ആർ.എസ്.എസ് മേധാവിയെ കണ്ടത് അസാധാരണ നടപടിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ന് 11.45 ഓടെയാണ് ചില ദൃശ്യങ്ങളും രേഖകളും പുറത്തുവിടുമെന്ന് പറഞ്ഞ് രാജ്ഭവൻ അറിയിച്ച വാർത്താസമ്മേളനം. സർവകലാശാലകളിൽ ഇടപെടില്ലെന്ന് മുഖ്യമന്ത്രി തന്നെ വിശദീകരിച്ചെഴുതിയ കത്തും ചരിത്ര കോൺഗ്രസിലെ സുരക്ഷാ വീഴ്ചയുടെ ദൃശ്യങ്ങളും ഗവർണർ പുറത്തുവിടും. തലസ്ഥാനത്ത് ഇന്നലെ തിരിച്ചെത്തിയ ഗവർണർ ഇന്ന് നിയമസഭ പാസാക്കിയ ലോകായുക്ത, സർവകലാശാല ബില്ലുകളടക്കമുള്ളവ പരിശോധിച്ചേക്കും.

കത്തുകളിലൂടെ സർവകലാശാലകളിൽ സർക്കാർ ഇടപെടലുകളുണ്ടെന്ന് ജനങ്ങൾ മനസിലാക്കട്ടെയെന്നതാണ് ഗവർണറുടെ നിലപാട്. എന്നാൽ മുഖ്യമന്ത്രി തന്നോട് പല ആനുകൂല്യങ്ങളും തേടിയിട്ടുണ്ടെന്നും അതൊന്നും പുറത്ത് വിടില്ലെന്നും ഗവർണർ ഇതിനൊപ്പം തന്നെ പറഞ്ഞ് വെക്കുന്നുണ്ട്. അതായത് പുറത്ത് വിടുന്നതിനപ്പുറം പലതുമുണ്ടെന്ന് മുഖ്യമന്ത്രിക്കും സർക്കാരിനും മുന്നറിയിപ്പ് നൽകുകയാണ് ഗവർണർ. ഗവർണർ പുറത്ത് വിടുന്ന ദൃശ്യങ്ങളിൽ ചരിത്ര കോൺഗ്രസിലെ പ്രതിഷേധവും ഉൾപ്പെടും. പ്രതിഷേധം തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ചിലർ വിലക്കുന്നതാണിതെന്ന സൂചനയാണ് ലഭിക്കുന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News