'സതീശന്റേത് നിലവാരം കുറഞ്ഞ പ്രതികരണം'; ആരോപണങ്ങൾ തെളിയിക്കാൻ വെല്ലുവിളിക്കുന്നതായി പി.രാജീവ്

'ഹിന്ദു ഐക്യവേദി നേതാവ് വീട്ടിലും ഓഫീസിലും വരുന്നുവെന്നത് അസംബന്ധമാണ്'

Update: 2022-07-13 10:12 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി സതീശന്റേത് നിലവാരം കുറഞ്ഞ പ്രതികരണമാണെന്ന് മന്ത്രി പി.രാജീവ്. ഹിന്ദുഐക്യവേദി നേതാവ് മന്ത്രി പി.രാജീവിന്റെ വീട്ടിലെ നിത്യസന്ദർശകനാണെന്ന സതീശന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പ്രതിപക്ഷ നേതാവ് അത്ഭുതപ്പെടുത്തി. പ്രശ്‌നങ്ങളെ രാഷ്ട്രീയമായി സമീപിക്കുമെന്ന് കരുതിയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'ഹിന്ദു ഐക്യവേദിയെ കുറിച്ച് താൻ പറഞ്ഞില്ല. താൻ പറഞ്ഞ കാര്യങ്ങളോട് പ്രതിപക്ഷ നേതാവ് പ്രതികരിച്ചില്ല. ഹിന്ദു ഐക്യവേദി നേതാവ് ഓഫീസിൽ വന്നുവെന്ന് പറഞ്ഞത് എങ്ങനെയാണ് ? വീട്ടിലും ഓഫീസിലും വരുന്നുവെന്നത് അസംബന്ധമാണ്. സതീശൻ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുന്നതായും രാജീവ് പറഞ്ഞു. വെല്ലുവിളി ഏറ്റെടുക്കണം. രാഷ്ട്രീയമായി നേരിടാനുള്ള ആർജ്ജവം കാട്ടണം. ഇത്രയും നിരുത്തരവാദിത്വപരമായി സംസാരിക്കാമോ എന്നും മന്ത്രി ചോദിച്ചു.ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ച് പ്രതികരിക്കണമെന്നും മന്ത്രി പറഞ്ഞു.

Advertising
Advertising

പി.രാജീവിന്റെ നിർദേശപ്രകാരമാണ് ഹിന്ദുഐക്യവേദി നേതാവ് തനിക്കെതിരെ നിരന്തരം പത്രസമ്മേളനം നടത്തുന്നതെന്നും നിയമസഭതെരഞ്ഞെടുപ്പിൽ പി.രാജീവിനെ ഹിന്ദുഐക്യവേദി സഹായിക്കുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ടെന്നായിരുന്നു വി.ഡി സതീശന്റെ ആരോപണം.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News