'തൃശൂരിലെ കുഴിയിൽ ചാടിച്ചത് ആരെന്ന് മുരളീധരൻ പറയണം, കേരളത്തിൽ ഇനിയും താമര വിരിയും'; പത്മജ വേണുഗോപാൽ

ബി.ജെ.പിയിലേക്ക് പോയ തന്റെ തീരുമാനം തെറ്റിയില്ലെന്നും പത്മജ

Update: 2024-06-05 07:14 GMT
Editor : ലിസി. പി | By : Web Desk

തൃശ്ശൂര്‍: തന്നെ പരാജയപ്പെടുത്തിയവരാണ് കെ. മുരളീധരനെയും തോൽപ്പിച്ചതെന്ന് പത്മജ വേണുഗോപാൽ. ബി.ജെ.പിയിലേക്ക് പോയ തന്‍റെ തീരുമാനം തെറ്റിയില്ലെന്നും പത്മജ പറഞ്ഞു. 'ഈ വീട്ടിൽ നിന്ന് നെഞ്ച് പൊട്ടിയാണ് കോൺഗ്രസ്‌ വിട്ടത്.ബി.ജെ.പി എല്ലാവരേയും ഒരു പോലെ സ്നേഹിക്കുന്നവരാണ്. വെറുപ്പിന്‍റെ രാഷ്ട്രീയം പറയുന്നതും തമ്മിലടിപ്പിക്കുന്നതും കോണ്‍ഗ്രസാണ്. തൃശ്ശൂരിലുള്ളത് ബുദ്ധിയുള്ള ജനങ്ങളാണ്.നല്ല ഉദ്ദേശത്തോടെ വരുന്നവരെ കേരളത്തിലെ ജനങ്ങൾ സ്വീകരിക്കും. ഇന്ന് ചില പോസ്റ്ററുകൾ ഇവിടെ കണ്ടു. ഇപ്പോഴും ഇവിടെ വിവരം ഉള്ള കോൺഗ്രസ് ഉണ്ടെന്ന് അതില്‍ നിന്ന് മനസിലായി. ഇനിയും കേരളത്തിൽ താമര വിരിയും'. പത്മജ പറഞ്ഞു.

Advertising
Advertising

'തൃശൂരിലെ കുഴിയിൽ ചാടിച്ചത് ആരെന്ന് മുരളീധരൻ പറയണം.അച്ഛനെ പരാജയപ്പെടുത്തിയ തലമുറയുടെ കൂടെ നിന്ന ആളുകളാണ് മുരളീധരനെ പണിതത്.സ്വന്തം നാട്ടിൽ വന്ന് തോറ്റതിൽ കെ.മുരളീധരന് വേദന ഉണ്ടാവും. ടി എൻ പ്രതാപനെതിരെ താൻ പറയേണ്ട കാര്യമില്ല. കെ.പി.സി.സി ഓഫീസിൽ പോയാൽ പഴയ പരാതികൾ ഉണ്ടാകും'. പത്മജ പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News