കനത്ത മഴയിൽ വീട് തകർന്നു വീണു; പാലക്കാട് അമ്മയ്ക്കും മകനും ദാരുണാന്ത്യം

തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു സുലോചന, രഞ്ജിത്ത് ബസ് ജീവനക്കാരനും

Update: 2024-07-16 06:23 GMT

പാലക്കാട്: പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര കൊട്ടേക്കാട് വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു. കൊടക്കുന്ന് വീട്ടിൽ സുലോചന , മകൻ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി മുഴുവൻ പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നതായാണ് വിവരം. മഴ കനത്തതോടെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന സുലോചനയുടെയും രഞ്ജിത്തിന്റെയും ദേഹത്തേക്ക് വീടിടിഞ്ഞ് വീഴുകയായിരുന്നു. വീടിനുള്ളിൽ ആളുകളുണ്ടെന്ന് അപകടത്തിന് ശേഷമാണ് നാട്ടുകാർ അറിയുന്നത്. വീട് തകർന്ന് വീഴുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും ഏറെ പാടുപെട്ടാണ് ഇവരെ പുറത്തെടുത്തത്. ആശുപത്രിയിൽ കൊണ്ടു പോകുന്ന സമയത്ത് ഇരുവർക്കും ജീവനുണ്ടായിരുന്നുവെന്നാണ് വിവരം.

Advertising
Advertising
Full View

തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു സുലോചന, രഞ്ജിത്ത് ബസ് ജീവനക്കാരനും. കാലപ്പഴക്കം ചെന്ന ഓടിട്ട വീടായിരുന്നു ഇവരുടേത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News