ഭാര്യയെയും മകനെയും യാത്രയാക്കി മടങ്ങവെ ഉത്തർപ്രദേശ് സ്വദേശി ട്രെയിൻ തട്ടി മരിച്ചു
യാത്രക്കാർ ചെയിൻ വലിച്ച് ട്രെയിൻ നിർത്തിക്കുകയായിരുന്നു
Update: 2025-11-11 14:05 GMT
പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ ഭാര്യയെയും മകനെയും യാത്രയാക്കാൻ വന്നയാൾ ട്രെയിൻ തട്ടി മരിച്ചു. പട്ടാമ്പി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി ഇക്ബാൽ ഖാൻ ആണ് മരിച്ചത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഇന്ന് വൈകുന്നേരം ആണ് സംഭവം.
മംഗള - ലക്ഷദ്വീപ് എക്പ്രസിനടിയിലേക്ക് വീഴുകയായിരുന്നു. ഭാര്യയും മകനെയും ട്രെയിൻ കയറ്റിയ ശേഷം ലഗേജുകളും കയറ്റിയ ശേഷമാണ് അപകടമുണ്ടായത്. ട്രെയിൻ നീങ്ങിയ ശേഷം ഇയാൾ വീഴുന്നത് കണ്ട് കുടുംബാംഗങ്ങൾ ബഹളം വയ്ക്കുകയും യാത്രക്കാർ ചെയിൻ വലിച്ച് ട്രെയിൻ നിർത്തിക്കുകയായിരുന്നു.