പാലക്കാട് കാട്ടാന ചരിഞ്ഞ സംഭവം; മൂന്ന് പേർ പിടിയിൽ

നേരത്തെയും വന്യമൃഗങ്ങളെ പിടിക്കാൻ കെണിവെച്ചിട്ടുണ്ടെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു

Update: 2022-09-15 04:51 GMT
Editor : banuisahak | By : Web Desk
Advertising

പാലക്കാട്: മുണ്ടൂരിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശവാസികളായ അജീഷ്, അജിത്, സുജിത് എന്നിവരാണ് പിടിയിലായത്. ഇവരൊരുക്കിയ വൈദ്യുത കെണിയിൽ കുടുങ്ങിയാണ് കാട്ടാന ചരിഞ്ഞത്. മാനിനെയും കാട്ടുപന്നിയെയും പിടിക്കാനാണ് കെണിവെച്ചതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. 

കെണിയിൽ കുടുങ്ങി കാട്ടാന ചരിഞ്ഞപ്പോൾ യുവാക്കൾ ഒളിവിൽ പോയിരുന്നു. നേരത്തെയും വന്യമൃഗങ്ങളെ പിടിക്കാൻ കെണിവെച്ചിട്ടുണ്ടെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News