ഇസ്രായേൽ ഭീകരതക്കെതിരെ നാളെ ഫലസ്തീൻ ഐക്യദാർഢ്യ ദിനാചരണം

ഞായറാഴ്ച രാത്രി എട്ടിന് ലൈറ്റണച്ച് മെഴുകുതിരി കത്തിച്ചോ ഫ്ലാഷടിച്ചോ ബാനർ പ്രദർശിപ്പിക്കും

Update: 2024-06-01 15:42 GMT

കോഴിക്കോട്: റഫയിൽ ഫലസ്തീൻ ജനസമൂഹത്തിനെതിരെ ഇസ്രയേൽ നടത്തുന്ന വംശഹത്യക്കെതിരെ ലോകത്തുടനീളമായി കാമ്പസുകളിലും തെരുവുകളിലുമെല്ലാം ശക്തിയാർജിക്കുന്ന All eyes on Rafah കാമ്പയിൻ്റെ ഭാഗമായി കേരളത്തിലും ഞായറാഴ്ച ഫലസ്തീൻ ഐക്യദാർഢ്യ ദിനം സംഘടിപ്പിക്കും.

ഫലസ്തീൻ സോളിഡാരിറ്റി ഫോറം ആഹ്വാനം ചെയ്യുന്ന കാമ്പയിന്റെ ഭാഗമായി ഞായറാഴ്ച രാത്രി എട്ട് മണിക്ക് ലൈറ്റണച്ച് മെഴുകുതിരി കത്തിച്ചോ ഫ്ലാഷടിച്ചോ ഫലസ്തീൻ ഐക്യദാർഢ്യ ബാനർ പ്രദർശിപ്പിക്കുന്നതായിരിക്കും മുഖ്യപരിപാടി.

വീടുകളിലും ഓഫീസുകളിലും നിരത്തുകളിലും നവ സാമൂഹിക മാധ്യമങ്ങളിലുമെല്ലാം അരങ്ങേറുന്ന ഈ വ്യത്യസ്തമായ ഫലസ്തീൻ ഐക്യദാർഢ്യ കാമ്പയിനിൽ മത, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കാളികളാകുമെന്ന് സംഘാടകർ അറിയിച്ചു.

Advertising
Advertising

 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News