പഞ്ചായത്ത് മെമ്പറായ യുവതിയെയും പെൺമക്കളെയും കാണാനില്ലെന്ന് പരാതി

ഭർതൃമാതാവിന്റെ പീഡനം ഇനി സഹിക്കാൻ കഴില്ലെന്നും യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു

Update: 2025-05-27 12:35 GMT

കോട്ടയം: പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കാണാനില്ലെന്ന് പരാതി. കാണാതായത് കോട്ടയം അതിരമ്പുഴ പഞ്ചായത്ത് അംഗം ഐസി സാജൻ, മക്കളായ അമലയ,അമയ എന്നിവരെയാണ് കാണാതായത്.

ഏറ്റുമാനൂർ പൊലീസ് കേസെടുത്തു. ഭർതൃ വീട്ടുകാർക്കെതിരെ സ്വത്ത് തർക്കത്തിൽ യുവതി നേരത്തെ പരാതി നൽകിയിരുന്നു. യുപൊലീസിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷമാണ് യുവതിയെയും മക്കളെയും കാണാതെയായത്.

ഐസിയുടെ ഭർത്താവ് സാജൻ നേരത്തെ മരണപ്പെട്ടിരുന്നു. 50 ലക്ഷം രൂപ ഭർതൃ വീട്ടുകാരിൽ നിന്നും വാങ്ങി നൽകാമെന്ന ഉറപ്പ് പൊലീസ് പാലിച്ചില്ലെന്നും പോസ്റ്റ്. ഭർതൃമാതാവിന്റെ പീഡനം ഇനി സഹിക്കാൻ കഴില്ലെന്നും യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News