തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും വയനാട്ടിൽ ആനി രാജക്കും സാധ്യത; സി.പി.ഐ സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് തുടക്കം

തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ,വയനാട് സീറ്റുകളിലാണ് സി.പി.ഐ മത്സരിക്കുന്നത്

Update: 2024-02-22 02:30 GMT

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.ഐയുടെ സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് തുടക്കം കുറിച്ച് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും.

തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ,വയനാട് സീറ്റുകളിലാണ് സി.പി.ഐ മത്സരിക്കുന്നത്. തിരുവനന്തപുരത്ത് പന്ന്യൻ രവിന്ദ്രനും, മാവേലിക്കരയിൽ എ.ഐ.വൈ.എഫ് നേതാവ് സി.എ അരുൺ കുമാറും തൃശ്ശൂരിൽ വി.എസ് സുനിൽ കുമാറും വയനാട്ടിൽ ആനിരാജയും മത്സരിക്കാനാണ് സാധ്യത. 26 ന് ചേരുന്ന സംസ്ഥാന നേതൃയോഗങ്ങള്‍ പട്ടികയില്‍ അന്തിമ തീരുമാനമെടുക്കും. 

ജില്ലകളിൽനിന്നുവരുന്ന പേരുകൾകൂടി കണക്കിലെടുത്ത് സംസ്ഥാനനേതൃത്വം തയ്യാറാക്കുന്ന പട്ടിക ദേശീയ എക്‌സിക്യുട്ടീവിന്റെ അനുമതിയോടെയായിരിക്കും പ്രഖ്യാപിക്കുക. 

More to Watch

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News