പന്തീരാങ്കാവ് യു.എ.പി.എ കേസ്; നാലാം പ്രതിക്കെതിരെ എന്‍.ഐ.എ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു

മാവോയിസ്റ്റ് സംഘടനയുടെ സജീവ അംഗമായിരുന്നു വിജിത്തെന്ന് എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നു.

Update: 2021-07-20 13:33 GMT
Advertising

പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ എന്‍.ഐ.എ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. നാലാം പ്രതി വിജിത് വിജയനെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മാവോയിസ്റ്റ് സംഘടനയുടെ സജീവ അംഗമായിരുന്നു വിജിത്തെന്ന് എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നു.

സി.പി.ഐയുടെ (മാവോയിസ്റ്റ്) രേഖകൾ വിവർത്തനം ചെയ്യുന്നതിലും നിരോധിത സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും വിജിത് പ്രധാന പങ്കുവഹിച്ചു. അലൻ ഷുഹൈബിനെ പ്രേരിപ്പിക്കുകയും റിക്രൂട്ട് ചെയ്യുകയും ചെയ്തത് ഇയാളെന്നും എന്‍.ഐ.എ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. 

ഈ വര്‍ഷം ജനുവരി 21 നാണ് വിജിതിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്യുന്നത്. കേസില്‍, കഴിഞ്ഞ സെപ്റ്റംബറിൽ അലൻ ഷുഹൈബിനും, താഹ ഫസലിനും വിചാരണക്കോടതി ജാമ്യം നൽകിയിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ ജനുവരിയിലാണ് ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കിയത്.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News