'അറിഞ്ഞാലല്ലേ പോകാൻ കഴിയൂ';എയർ ഇന്ത്യ ഷെഡ്യൂൾ മാറ്റം അറിയിച്ചില്ലെന്ന് യാത്രക്കാർ

ഉച്ചയ്ക്ക് 12 മണിക്ക് പുറപ്പെടേണ്ട കോഴിക്കോട് -ദോഹ വിമാനമാണ് രാവിലെ 6 മണിക്ക് പുറപ്പെട്ടത്

Update: 2022-04-03 07:33 GMT
Editor : Dibin Gopan | By : Web Desk

കോഴിക്കോട്: കരിപ്പൂരിൽ നിന്ന് ദോഹയിലേക്ക് എയർഇന്ത്യ വിമാനം നേരത്തേ പുറപ്പെടുന്ന കാര്യം ഒരു രീതിയിലും അറിയിച്ചിരുന്നില്ലെന്ന് യാത്രക്കാർ. ഉച്ചയ്ക്ക് 12 മണിക്ക് പുറപ്പെടേണ്ട കോഴിക്കോട് -ദോഹ വിമാനമാണ് രാവിലെ 6 മണിക്ക് പുറപ്പെട്ടത്.

മെയിൽ വഴി നേരത്തേ പുറപ്പെടുന്ന കാര്യം അറിയിച്ചിരുന്നു എന്ന അധികൃതരുടെ പ്രസ്താവന നുണയാണെന്നും യാത്രക്കാർ പറഞ്ഞു. വിമാനത്താവളത്തിൽ എത്തി അന്വേഷിച്ചപ്പോൾ ഇനി ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു ആദ്യം അധികൃതരുടെ മറുപടി.എന്നാൽ, പ്രതിഷേധം ഉയർന്നതോടെ അധികൃതർ നിലപാട് മയപ്പെടുത്തുകയായിരുന്നു.

പ്രതിഷേധത്തെ തുടർന്ന പല ആളുകളുടെയും ടിക്കറ്റുകളുടെ കാലാവധി നാളത്തേക്ക് നീട്ടി നൽകിയിട്ടുണ്ട്.ഇതിനെ തുടർന്ന് പല ആളുകളും തിരിച്ച് വീട്ടിലേക്ക് മടങ്ങി. ഇന്നലെ രാത്രി 11 മണിക്ക് വിമാനം നേരത്തേ പുറപ്പെടുമെന്ന കാര്യം യാത്രക്കാർക്ക് മെയിൽ വഴി അയച്ചിരുന്നു എന്നാണ് അധികൃതർ പറയുന്നത്. വിമാനം നേരത്തെ പോകാനുള്ള കാരണം ചോദിച്ചപ്പോൾ വിമാനങ്ങളുടെ ഷെഡ്യൂൾ ഞങ്ങളല്ല ചെയ്യുന്നതെന്നായിരുന്നു അധികൃതരുടെ മറുപടിയെന്ന് ഒരു യാത്രക്കാരന്റെ ബന്ധു പറഞ്ഞു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News