പത്തനംതിട്ട കോന്നിയിൽ അച്ഛൻ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി

കോവിഡ് കാലത്ത് മറ്റൊരു സ്ഥലത്ത് താമസിച്ച് പഠിച്ചിരുന്ന കുട്ടി വീട്ടിൽ വന്നപ്പോഴാണ് പീഡനം നടന്നത്. ബന്ധുക്കളടക്കം വിവരം മറച്ചുവെക്കാൻ ശ്രമിച്ചെങ്കിലും ഒരാൾ രഹസ്യമായി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

Update: 2021-11-07 09:07 GMT

പത്തനംതിട്ട കോന്നിയിൽ അച്ഛൻ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി. പതിമൂന്ന്കാരിയാണ് പീഡനത്തിനിരയായത്. പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. ഇന്നാണ് പ്രതിയെ പോക്‌സോ നിയമപ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്തത്. മാസങ്ങൾക്ക് മുമ്പാണ് സംഭവം. കുട്ടിയുടെ അമ്മ രോഗിയാണ്.

കോവിഡ് കാലത്ത് മറ്റൊരു സ്ഥലത്ത് താമസിച്ച് പഠിച്ചിരുന്ന കുട്ടി വീട്ടിൽ വന്നപ്പോഴാണ് പീഡനം നടന്നത്. ബന്ധുക്കളടക്കം വിവരം മറച്ചുവെക്കാൻ ശ്രമിച്ചെങ്കിലും ഒരാൾ രഹസ്യമായി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് കുട്ടിയെ പൊലീസ് വൈദ്യപരിശോധനക്ക് വിധേയമാക്കിയത്. കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അച്ഛനെതിരെ കേസ് എടുത്തത്. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News