'എല്ലാവരും പാകിസ്താനിലേക്ക് പോടെ..,മുസ്‌ലിമായി ജനിച്ചവരെല്ലാം വർഗീയവാദികൾ'; വർഗീയ വിഷം തുപ്പി പി.സി ജോർജ്

ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്‌ലിംകൾ കൊലപ്പെടുത്തിയിട്ടുണ്ടെന്നും പി.സി ജോർജ് ആരോപിച്ചു.

Update: 2025-01-08 18:37 GMT

കോഴിക്കോട്: മുസ്‌ലിംകൾക്കെതിരെ വർഗീയ വിഷം തുപ്പി വീണ്ടും ബിജെപി നേതാവ് പി.സി ജോർജ്. ഇന്ത്യയിലെ മുസ്‌ലിംകൾ മുഴുവൻ വർഗീയവാദികളാണ്. വർഗീയവാദിയല്ലാത്ത ഒരു മുസ്‌ലിമും ഇന്ത്യയിലില്ല. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്‌ലിംകൾ കൊലപ്പെടുത്തിയിട്ടുണ്ട്. തുണി പൊക്കിനോക്കി മുസ്‌ലിമല്ലെന്ന് കണ്ടാൽ കൊല്ലുന്നതാണ് അവരുടെ രീതിയെന്നും പി.സി ജോർജ് പറഞ്ഞു. 'ജനം ടിവി' ചർച്ചയിലായിരുന്നു ജോർജിന്റെ അധിക്ഷേപം.

മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയും കെ.ടി ജലീലും എസ്ഡിപിഐയും പിഡിപിയും ജമാഅത്തെ ഇസ്‌ലാമിയും എല്ലാം യോഗം ചേർന്നു. മുസ്‌ലിം തീവ്രവാദസംഘടനകൾ ഒരുമിച്ച് കൂടി ബിജെപിയെ തോൽപ്പിക്കാൻ തീരുമാനിച്ചു. 44000 വോട്ടാണ് കോൺഗ്രസിനായി ഒരുമിച്ച് ചെയ്തത്. അങ്ങനെയാണ് ബിജെപിയെ തോൽപ്പിച്ചത്. ഈരാറ്റുപേട്ടയിൽ മുസ്‌ലിം വർഗീയതയുണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും പി.സി ജോർജ് ആരോപിച്ചു.

Advertising
Advertising

പാലോളി മുഹമ്മദ് കുട്ടി മാന്യനായ കമ്മ്യൂണിസ്റ്റുകാരനാണ്. പാലോളി കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമാണ് കേരളത്തിലെ മുഴുവൻ ഓഫീസുകളും മുസ്‌ലിംകൾ കയ്യേറിയത്. കേരളത്തിലെ സ്വത്ത് മുഴുവൻ മുസ്‌ലിംകൾ കൊള്ളയടിക്കുകയാണ്. ഇത് പച്ചക്ക് പറയാൻ പി.സി ജോർജിന് ഒരു മടിയുമില്ല. മുസ്‌ലിംകൾക്ക് മറ്റു മതസ്ഥരോട് സൗമനസ്യവുമില്ല. മുസ്‌ലിംകൾക്ക് ഇന്ത്യയല്ല പാകിസ്താനാണ് വേണ്ടത്. ഇന്ത്യയും പാകിസ്താനും തമ്മിൽ ക്രിക്കറ്റ് കളി നടക്കുമ്പോൾ ഇന്ത്യൻ ക്യാപ്റ്റന്റെ വിക്കറ്റ് പോകുമ്പോൾ കയ്യടിക്കുന്നവരാണ് മുസ്‌ലിംകൾ എന്നും പി.സി ജോർജ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News