കൊലപാതകികളെ വിഗ്രഹവത്കരിക്കുന്ന കൊലയാളിക്ക് ചുവപ്പു പരവതാനി വിരിക്കുന്ന സിപിഎം നൽകുന്ന സന്ദേശമെന്താണ് ?- പി.സി. വിഷ്ണുനാഥ്

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ച ഒരാളെ വെട്ടിയരിയാൻ ഗൂഢാലോചന നടത്തിയതിനെ പാർട്ടി മഹത്വവത്കരിക്കുന്നു

Update: 2021-06-11 12:39 GMT
Editor : Nidhin | By : Web Desk
Advertising

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഢാലോചനയിൽ കോടതി ശിക്ഷിച്ച പ്രതിയായി പി.കെ. കുഞ്ഞനന്തന്റെ ചരമദിനം ആചരിക്കുന്നതിലൂടെ സിപിഎം പൊതുസമൂഹത്തിന് നൽകുന്ന സന്ദേശമെന്താണെന്ന് പി.സി. വിഷ്ണുനാഥ്.

വധക്കേസിൽ ശിക്ഷിക്കപ്പെട്ടതു മുതൽ വീരപുരുഷുനായാണ് കുഞ്ഞനന്തനെ സിപിഎം കൊണ്ടാടുന്നതെന്ന് വിഷ്ണുനാഥ് പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ച ഒരാളെ വെട്ടിയരിയാൻ ഗൂഢാലോചന നടത്തിയതിനെ പാർട്ടി മഹത്വവത്കരിക്കുന്നുവെന്ന് ടി.പിയുടെ കൊലപാതകത്തെ കുറിച്ച് വിഷ്ണുനാഥ് പറഞ്ഞു.

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഷാഫിയുടെ കുഞ്ഞനന്തന്‍റെ സ്മാരകത്തിന് മുന്നിൽ നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് പി.സി. വിഷ്ണുനാഥിന്‍റെ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

'ടി പി ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഢാലോചനയിൽ കോടതി വിചാരണ നടത്തി വ്യക്തമായ പങ്ക് തെളിയിക്കപ്പെട്ടതിന്റെ പേരിൽ ശിക്ഷിച്ച പ്രതിയാണ് പി കെ കുഞ്ഞനന്തൻ.

കുഞ്ഞനന്തനെ അന്ന് മുതൽ വീരപുരുഷനായാണ് സി പി എം കൊണ്ടാടുന്നത്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ച ഒരാളെ വെട്ടിയരിയാൻ ഗൂഢാലോചന നടത്തിയതിനെ പാർട്ടി മഹത്വവത്കരിക്കുന്നു; ഇന്ന് കുഞ്ഞനന്തന്റെ ചരമദിനം പാർട്ടി സമുചിതമായ് ആചരിക്കുകയാണ് !

ഗൗരവം അത് മാത്രമല്ല; കുഞ്ഞനന്തൻ ഗൂഢാലോചനയാണ് നടത്തിയതെങ്കിൽ, കുറ്റകൃത്യം നേരിട്ട് നടത്തിയതിന് കോടതി ശിക്ഷിച്ച പ്രതി ഷാഫിയാണ് സ്മൃതി മണ്ഡപത്തിന് മുമ്പിൽ നിൽക്കുന്നത് ...

കൊലപാതകികളെ വിഗ്രഹവത്കരിക്കുന്ന, കൊലയാളിക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന സി പി എം പൊതുസമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ് ?'

Full View

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News