പി.ഡി.പി. വൈസ് ചെയർമാനായി പൂന്തുറ സിറാജിനെ നോമിനേറ്റ് ചെയ്തു

പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പൂന്തുറ സിറാജ് നേരത്തെ ചെയർമാന് കത്ത് നൽകിയിരുന്നു

Update: 2021-09-09 14:30 GMT

തിരുവനന്തപുരം: പി.ഡി.പി. സംസ്ഥാന വൈസ്‌ചെയർമാനായി പൂന്തുറ സിറാജിനെ പാർട്ടി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി നോമിനേറ്റ് ചെയ്തു. പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പൂന്തുറ സിറാജ് നേരത്തെ ചെയർമാന് കത്ത് നൽകിയിരുന്നു. കത്ത് പരിഗണിച്ച് പാർട്ടിയിൽ തിരിച്ചെടുക്കാനും വൈസ്‌ചെയർമാനായി നാമനിർദ്ദേശം ചെയ്യാനുമുള്ള പി.ഡി.പി. കേന്ദ്രകമ്മിറ്റിയുടെ നിർദ്ദേശം ചെയർമാൻ അംഗീകരിച്ചതായി സംഘടനാകാര്യ ജനറൽ സെക്രട്ടറി വി.എം.അലിയാർ വാർത്തകുറിപ്പിൽ അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News