തൃശ്ശൂരില്‍ കടയുടെ ചുമരിൽ പിടിപ്പിച്ചിരുന്ന ചില്ല് തലയില്‍ വീണു; വഴിയാത്രക്കാരന് ഗുരുതര പരിക്ക്

കടയുടെ ഒന്നാം നിലയിൽ നിന്ന് ഗ്ലാസ് താഴേക്ക് വീഴുകയായിരുന്നു

Update: 2024-08-15 07:39 GMT
Editor : ലിസി. പി | By : Web Desk

തൃശ്ശൂർ: തൃശ്ശൂർ നഗരത്തിൽ കാൽനടയാത്രക്കാരന് തലയിൽ ഗ്ലാസ് ചില്ല് വീണ് പരിക്ക്. മണികണ്ഠൻ ആലിന് സമീപം കടയുടെ ചുമരിൽ പിടിപ്പിച്ചിരുന്ന വലിയ ചില്ലാണ് തലയില്‍ വീണത്. അപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശി ഗോപാലകൃഷ്ണനാണ് ( 52) പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കടയുടെ ഒന്നാം നിലയിൽ നിന്ന് ഗ്ലാസ് താഴേക്ക് വീഴുകയായിരുന്നു. കാലപ്പഴക്കം മൂലം എപ്പോൾ വേണമെങ്കിലും വീഴാവുന്ന നിലയിൽ നിരവധി ഗ്ലാസുകൾ ആണ് കെട്ടിടത്തിലുള്ളത്. അതിനാൽ താഴത്തെ നിലയിലെ കടകൾ അടപ്പിച്ചു.

അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ റൗണ്ടിലെ എല്ലാ സ്ഥാപനങ്ങളിലും നാളെ പരിശോധന നടത്താൻ തൃശൂർ ഫയർ സ്റ്റേഷൻ ഓഫീസർ നിർദേശിച്ചു. നിയമലംഘനങ്ങളോ അപകടപരമായ സ്ഥാപനങ്ങളോ പ്രവർത്തിക്കുന്നുണ്ടെങ്കിൽ നടപടിയെടുക്കാൻ കോർപ്പറേഷന് നിർദേശം നൽകുമെന്നും  സ്റ്റേഷൻ ഓഫീസർ വൈശാഖ് അറിയിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News