വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണം; സുപ്രിംകോടതി ഇന്ന് വിധി പറയും

കഴിഞ്ഞദിവസം വിശദമായ വാദം പൂർത്തിയാക്കിയ ശേഷം വിധി പറയാൻ മാറ്റുകയായിരുന്നു

Update: 2024-04-26 01:30 GMT
Editor : anjala | By : Web Desk

ഡൽ​ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ പൂർണ്ണമായും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തു നോക്കണം എന്ന ഹരജിയിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. കഴിഞ്ഞദിവസം വിശദമായ വാദം പൂർത്തിയാക്കിയ ശേഷം വിധി പറയാൻ മാറ്റുകയായിരുന്നു. വാദത്തിനിടെ വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട ചില സാങ്കേതിക കാരണങ്ങളിൽ സുപ്രിംകോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും വ്യക്തത വരുത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് മറുപടി നൽകിയത്. വോട്ടിങ് മെഷീനും വിവി പാറ്റ് യന്ത്രവും അടക്കം സീൽ ചെയ്യുമെന്നും, ഇവയ്ക്ക് മൈക്രോ കൺട്രോളിങ് യൂണിറ്റ് ഉണ്ടെന്നും ഇതിലെ വിവരങ്ങൾ പരസ്യപ്പെടുത്താൻ ആകില്ലെന്നും കമ്മീഷൻ വിശദീകരിച്ചിരുന്നു. വോട്ടിംങ് യന്ത്രത്തിൽ ഹാക്കിംങിനോ അട്ടിമറിക്കോ തെളിവില്ലെന്നും സുപ്രിം കോടതി നിരീക്ഷിച്ചിരുന്നു.

വോട്ട് കൃത്യമായി രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കാനായി ഏർപ്പെടുത്തിയ രസീത് സംവിധാനമാണ് വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ അഥവാ വിവിപാറ്റ്. വോട്ടിങ് യന്ത്രവുമായി (ഇ.വി.എം) ഘടിപ്പിച്ച വിവിപാറ്റ് യന്ത്രമാണ്, വോട്ടർ ആർക്കാണ് വോട്ട് ചെയ്തതെന്ന് രേഖാമൂലം തെളിയിക്കുന്ന സ്ലിപ്പ് പുറപ്പെടുവിക്കുന്നത്. വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളുമാണ് കോടതിയെ സമീപിച്ചത്.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News