ഫാൽക്കെ അവാർഡ്: മോഹൻലാലിനെ സർക്കാർ ആദരിക്കും

ശനിയാഴ്ച തിരുവനന്തപുരത്താണ് ചടങ്ങ്

Update: 2025-09-29 01:04 GMT

 Mohanlal | Photo | Sushil Kumar Verma

തിരുവനന്തപുരം: ദാദാസാഹെബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്നു. ശനിയാഴ്ച തിരുവനന്തപുരത്താണ് ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കും.

സെപ്റ്റംബർ 23ന് ഡൽഹിയിൽ ദേശീയ ചലച്ചിത്ര അവാർഡ് വേദിയിൽവെച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ഫാൽക്കെ അവാർഡ് മോഹൻലാലിന് സമ്മാനിച്ചത്. സിനിമക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മോഹൻലാലിന് ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ഫാൽക്കെ അവാർഡ് നൽകിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News