കോവിഡ് മരണങ്ങള്‍ മറച്ചുവെച്ചിട്ടില്ല; പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

ഇന്ത്യയില്‍ മൂന്നില്‍ രണ്ട് പേര്‍ക്ക് കോവിഡ് വന്നു. കേരളത്തില്‍ പകുതിയില്‍ താഴെ ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്.

Update: 2021-07-22 11:54 GMT

കോവിഡ് മരണനിരക്ക് സര്‍ക്കാര്‍ മറച്ചുവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരണനിരക്ക് രേഖപ്പെടുത്തുന്നതില്‍ സാങ്കേതിക പ്രശ്‌നമുണ്ടെങ്കില്‍ പരിഹരിക്കാവുന്നതേയുള്ളൂ. സര്‍ക്കാരിന് ഇക്കാര്യത്തില്‍ പിടിവാശിയില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ജില്ലകളിലേയും സംസ്ഥാനത്തേയും കണക്കുകളില്‍ വ്യത്യാസമുണ്ടെങ്കില്‍ പരിശോധിക്കും. ഇന്ത്യയില്‍ മൂന്നില്‍ രണ്ട് പേര്‍ക്ക് കോവിഡ് വന്നു. കേരളത്തില്‍ പകുതിയില്‍ താഴെ ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. ടി.പി.ആര്‍ ഉയര്‍ന്നു നില്‍ക്കുന്നതില്‍ ആശങ്കവേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News