'കണ്ണൂരിൽ എല്‍ഡിഎഫിൻ്റെ കുറ്റിഅറ്റു , മാന്യത ഉണ്ടെങ്കിൽ പിണറായി ജനങ്ങളോട് മാപ്പ് പറഞ്ഞ് രാജിവെക്കണം' ; കെ.സുധാകരൻ
പിണറായി സർക്കാരിൻ്റെ നാളുകൾ എണ്ണപ്പെട്ടെന്നും സുധാകരന്‍ പറഞ്ഞു
കണ്ണൂര്‍:സർക്കാരിൽ വിശ്വാസമില്ലെന്ന ജനങ്ങളുടെ പ്രഖ്യാപനമാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായതെന്ന് മുന്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ.കണ്ണൂരിൽ എൽഡിഎഫിൻ്റെ കുറ്റി അറ്റു. പിണറായി സർക്കാരിൻ്റെ നാളുകൾ എണ്ണപ്പെട്ടു. മാന്യത ഉണ്ടെങ്കിൽ പിണറായി വിജയൻ ജനങ്ങളോട് മാപ്പു പറഞ്ഞ് രാജിവെക്കണമെന്നും സുധാകരൻ പറഞ്ഞു.
'ഭാവി രാഷ്ട്രീയത്തെ കുറിച്ച് യുഡിഎഫിന് യാതൊരു ആശങ്കയും ഇല്ല. പ്രതീക്ഷയ്ക്കപ്പറുത്തുള്ള വിജയമാണ് യുഡിഎഫിന് ഉണ്ടായത്.ജനത്തിൻ്റെ തീരുമാനത്തിൻ്റെ പ്രതിഫലനമാണ് കൊല്ലത്തടക്കം കണ്ടത്.തിരുവനന്തപുരത്തെ ബിജെപിയുടെ നേട്ടത്തിന് പിന്നിൽ സിപിഎം ആണെന്നും' സുധാകരന്‍ പറഞ്ഞു.
'മുഖ്യമന്ത്രിക്ക് ജനവിശ്വാസം നഷ്ടപ്പെട്ടു. ഇടതുപക്ഷത്തിന് അനുകൂലമായി വാർഡ് വിഭജനം നടത്തിയിട്ടും യുഡിഎഫ് വിജയം സ്വന്തമാക്കി. കണ്ണൂരിൽ യുഡിഎഫ് വലിയ ശക്തിയായി വളർന്നു'.സുധാകരന്‍ പറഞ്ഞു.