'മുഖ്യമന്ത്രിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള വാക്പോര് ഇന്‍ഡ്യ സഖ്യത്തെ ബാധിക്കില്ല'; തപൻ സെൻ

സി.പി.എമ്മിൻ്റെ ബി.ജെ.പി വിരുദ്ധതയ്ക്ക് കോൺഗ്രസ് സർട്ടിഫിക്കറ്റ് വേണ്ടെന്നും തപൻ സെൻ മീഡിയവണിനോട്

Update: 2024-04-21 03:23 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയനും രാഹുൽ ഗാന്ധിയും തമ്മിലുള്ള വാക്പോര് ഇൻഡ്യ സഖ്യത്തെ ബാധിക്കില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ തപൻ സെൻ. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തത് എന്താണ് എന്ന രാഹുലിൻ്റെ ചോദ്യം മോദിയുടെ സ്ട്രാറ്റജിയാണെന്നും ഇതിന് എന്തിനാണ് ഇന്ധനം പകരുന്നതെന്നും അദ്ദേഹം ചോദിച്ചു.

സി.പി.എമ്മിൻ്റെ ബി.ജെ.പി വിരുദ്ധതയ്ക്ക് കോൺഗ്രസ് സർട്ടിഫിക്കേറ്റ് വേണ്ട. മമതാ ബാനർജിയുമായി ഇനിയൊരു ചർച്ചയില്ലെന്നും, ബി.ജെ.പിയെയും തൃണമൂലിനെയും ഒരുപോലെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും തപൻ സെൻ മീഡിയവണിനോട് പറഞ്ഞു.

'സഖ്യം ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്. കേരളവും ബംഗാളും മാത്രം പ്രത്യേകമായി നോക്കേണ്ടതില്ല. അതിന് മറ്റു മാനങ്ങൾ നൽകേണ്ടതുമില്ല. വിവിധ സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള സഖ്യമുണ്ട്. മുഖ്യമന്ത്രിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള വാക്പോര് ഇൻഡ്യ സഖ്യത്തെ ബാധിക്കില്ല. രണ്ടും രണ്ടു പാർട്ടികളാണ്. വിമർശനങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തത് എന്താണെന്ന് രാഹുലിൻ്റെ ചോദ്യം മോദിയുടെ സ്ട്രാറ്റജിയാണ്. എന്തിനാണ് അതിന് ഇന്ധനം പകരുന്നത്? ബി.ജെ.പിയെ വിമർശിക്കുന്നില്ല എന്നാണ് പറയുന്നത്. സി.പി.എമ്മിന്റെ ബി.ജെ.പി വിരുദ്ധതയ്ക്ക് കോൺഗ്രസ് സർട്ടിഫിക്കറ്റ് വേണ്ട. മമതാ ബാനർജിയുമായി ഇനിയൊരു ചർച്ചയില്ല. ബി.ജെ.പിയും തൃണമൂലും ഒരുപോലെയാണ്. ഇരുകൂട്ടരേയും പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പിന് ശേഷമുള്ള കാര്യം ഇപ്പോൾ പറയേണ്ടതില്ല'..തപൻ സെൻ പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News