'സ്വാതന്ത്ര്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കണം': മുഖ്യമന്ത്രിയുടെ റിപബ്ലിക് ദിന സന്ദേശം

'ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപബ്ലിക്കായി നിലനിർത്തുന്നതിനും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതി ഉറപ്പു വരുത്തുന്നതിനും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്'

Update: 2023-01-26 08:35 GMT

തിരുവനന്തപുരം: എല്ലാ പൗരന്മാർക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ഭക്തി, ആരാധന എന്നിവയ്ക്കുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ റിപബ്ലിക് ദിന സന്ദേശം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്‍റെ സത്തയെ നിർണയിക്കുന്നതും നിർവചിക്കുന്നതും ഭരണഘടനയാണ്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഭരണഘടനയുടെ പ്രാധാന്യമുൾക്കൊണ്ട് മതേതരത്വവും ജനാധിപത്യവും ഉയർത്തിപ്പിടിച്ച് ഈ ലക്ഷ്യങ്ങൾ ഏറ്റെടുത്ത് നമുക്ക് മുന്നോട്ടു പോകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Advertising
Advertising

മുഖ്യമന്ത്രിയുടെ റിപബ്ലിക് ദിന സന്ദേശം

ഇന്ന് എഴുപത്തിനാലാമാത് റിപബ്ലിക് ദിനം. വൈവിധ്യപൂർണമായ സാംസ്കാരികതകളെ തുല്യപ്രാധാന്യത്തോടെ കോർത്തിണക്കി ഇന്ത്യ എന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്‍റെ സത്തയെ നിർണയിക്കുന്നതും നിർവചിക്കുന്നതും ഭരണഘടനയാണ്. ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നിലനിർത്തുന്നതിനും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതി ഉറപ്പു വരുത്തുന്നതിനും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

എല്ലാ പൗരന്മാർക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ഭക്തി, ആരാധന എന്നിവയ്ക്കുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തി ജനാധിപത്യത്തിന്റെ മാതൃകാസ്ഥാനമായി നമ്മുടെ രാജ്യത്തെ ഉയർത്തണം. ഭരണഘടനയുടെ പ്രാധാന്യമുൾക്കൊണ്ട്, മതേതരത്വവും ജനാധിപത്യവും ഉയർത്തിപ്പിടിച്ച് ഈ ലക്ഷ്യങ്ങൾ ഏറ്റെടുത്ത് നമുക്ക് മുന്നോട്ടു പോകാം. ഏവർക്കും ഹൃദയപൂർവ്വം റിപ്പബ്ലിക് ദിന ആശംസകൾ നേരുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News