'വർഗീയതയും, പരമതവിദ്വേഷവും വെളുപ്പിച്ചെടുക്കുന്ന പിണറായിത്തൈലം': പിണറായിയുടെ വെള്ളാപ്പള്ളി പുകഴ്ത്തലില്‍ പി.കെ അബ്ദുറബ്ബ്

'ദിവസവും വർഗീയതയും, പരമതവിദ്വേഷവും പ്രസംഗിക്കുന്ന ഒരാളെ ഇങ്ങനെ ഏറ്റവും നന്നായി വെളുപ്പിച്ചെടുക്കാൻ പറ്റുന്ന മറ്റൊരു തൈലവും ഇതുവരെ കണ്ട് പിടിച്ചിട്ടില്ല, അത് പിണറായിത്തൈലം മാത്രം'

Update: 2025-09-04 03:25 GMT

മലപ്പുറം: എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ മുസ്‌ലിം ലീഗ്‌ നേതാവും മുന്‍ മന്ത്രിയുമായ പി.കെ അബ്ദുറബ്ബ്. 

'ദിവസവും വർഗീയതയും, പരമതവിദ്വേഷവും പ്രസംഗിക്കുന്ന ഒരാളെ ഇങ്ങനെ ഏറ്റവും നന്നായി വെളുപ്പിച്ചെടുക്കാൻ പറ്റുന്ന മറ്റൊരു തൈലവും ഇതുവരെ കണ്ട് പിടിച്ചിട്ടില്ല, അത് പിണറായിത്തൈലം മാത്രം'- എന്നായിരുന്നു പി.കെ അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

വെള്ളാപ്പള്ളിയുടെ കാലത്ത് എസ്എൻഡിപി യോഗം സാമ്പത്തിക ഉന്നതിയിലേക്ക് ഉയർന്നുവെന്നും വെള്ളാപ്പള്ളിയുടേത് മാതൃകാപരമായ പ്രവർത്തനമാണെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു. ശ്രീനാരായണീയം കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പിണറായിയുടെ സ്തുതി. 

Advertising
Advertising

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

മുഖത്തെ കറുത്ത പാടുകൾ, കണ്ണിനടിയിലെ കരുവാളിപ്പ് എന്നിവ ഇല്ലാതാക്കുന്ന, മുഖം വെളുപ്പിക്കാവുന്ന ഒരുപാട് മുഖലേപനങ്ങൾ ഇന്നാട്ടിലുണ്ട്.

ഏത് ശരീരവും വെളുത്തിട്ടു പാറാൻ പറ്റുന്ന ഒരു പാട് തൈലങ്ങളും, ലേപനങ്ങളും ഇന്ന് മാർക്കറ്റിലുണ്ട്. പക്ഷെ, ദിവസവും വർഗീയതയും, പരമതവിദ്വേഷവും പ്രസംഗിക്കുന്ന ഒരാളെ ഇങ്ങനെ ഏറ്റവും നന്നായി വെളുപ്പിച്ചെടുക്കാൻ..പറ്റുന്ന മറ്റൊരു തൈലവും ഇതുവരെ കണ്ട് പിടിച്ചിട്ടില്ല. 

അത് പിണറായിത്തൈലം മാത്രം...!

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News