'നവകേരള സദസ്സുമായി സഹകരിക്കുന്നില്ല'; യു.ഡി.എഫിന്റെ വിചാരണ സദസ്സിലാണ് ശ്രദ്ധയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മുസ്‍ലിം ലീഗ് നേതാക്കൾ പാണക്കാട് അടിയന്തര യോഗം ചേരുകയാണ്.

Update: 2023-11-19 09:02 GMT

മലപ്പുറം: നവകേരള സദസ്സിനെക്കുറിച്ച് വളരെ വ്യക്തമായി യു.ഡി.എഫ് തീരുമാനം എടുത്തതാണെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. നവകേരള സദസുമായി യു.ഡി.എഫ് സഹകരിക്കുന്നില്ല. യു.ഡി.എഫിന്റെ വിചാരണ സദസ്സിനാണ് ശ്രദ്ധ നൽകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

അതേസമയം, നവകേരള സദസിൽ ലീഗ് ഭാരവാഹികൾ പങ്കെടുത്തിട്ടില്ലെന്ന് മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട ആരും നവകേരള സദസിലേക്ക് പോകില്ലെന്ന് തന്നെയാണ് വിശ്വാസം. എൻ.എ അബൂബക്കർ നിലവിൽ ലീഗ് ഭാരവാഹിയല്ലെന്നും സലാം വ്യക്തമാക്കി. കേരള ബാങ്ക് വിഷയത്തിൽ എല്ലാ ദിവസവും പ്രതിരിക്കേണ്ടതില്ലെന്നും പി.എം.എ സലാം വ്യക്തമാക്കി.

Advertising
Advertising

അതേസമയം, മുസ്‍ലിം ലീഗ് നേതാക്കൾ പാണക്കാട് അടിയന്തര യോഗം ചേരുകയാണ്. സാദിഖലി തങ്ങൾ , പി.കെ കുഞ്ഞാലിക്കുട്ടി, പി. എം എ സലാം തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. .ലീഗ് നേതാവ് നവകേരള സദസ്സിൽ പങ്കെടുത്തതും കേരള ബാങ്ക് ഡയറക്ടർ വിഷയവും യോഗത്തിൽ ചർച്ചയാകും. 

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News