നേതൃത്വവുമായി സംസാരിച്ചു; മുജാഹിദ് വിഭാഗത്തിന്‍റെ ബഹിഷ്കരണം ഇനിയുണ്ടാവില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മുസ്‍ലിം ലീഗ് വിളിച്ച മുസ്‍ലിം സംഘടനകളുടെ യോഗം കേരള നദ്‍വത്തുൽ മുജാഹിദീൻ വിഭാഗം ബഹിഷ്‌കരിച്ച സംഭവത്തിലാണ് കുഞ്ഞാലക്കുട്ടിയുടെ വിശദീകരണം

Update: 2023-01-05 08:42 GMT

മലപ്പുറം: മുസ്‍ലിം  ലീഗ് വിളിച്ച മുസ്ലിം സംഘടനകളുടെ യോഗം കേരള നദ്‍വത്തുൽ മുജാഹിദീൻ വിഭാഗം ബഹിഷ്‌കരിച്ച സംഭവത്തിൽ വിശദീകരവുമായി പി.കെ കുഞ്ഞാലിക്കുട്ടി. മുജാഹിദ് നേതൃത്വവുമായി സംസാരിച്ചു. പ്രശ്‌നം പരിഹരിച്ചു. ബഹിഷ്‌കരണം ഇനിയുണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചുവെന്നും  കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുജാഹിദ് സമ്മേളനത്തിൽ ലീഗ് നേതാക്കളായ പാണക്കാട് തങ്ങമാർ പങ്കെടുക്കാത്തതിനാലാണ് മുജാഹിദ് വിഭാഗം യോഗം ബഹിഷ്‌കരിച്ചത്. ഏക സിവിൽകോഡ്, ജെൻഡര്‍ ന്യൂട്രാലിറ്റി വിഷയങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. മുജാഹിദ് സംസ്ഥാന സമ്മേളത്തിലേക്ക് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ എന്നിവരെ ക്ഷണിച്ചിരുന്നു. എന്നാൽ അവർ പങ്കെടുത്തിരുന്നില്ല.



Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News