കോൺഗ്രസിലെ ആഭ്യന്തര വിഷയങ്ങളിൽ ലീഗ് ഇടപെടില്ല; പി.കെ കുഞ്ഞാലിക്കുട്ടി

'തരൂർ മതേതര നിലപാട് ഉയർത്തിപ്പിടിച്ച നേതാവ്'

Update: 2022-11-21 07:54 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം: കോൺഗ്രസിലെ ആഭ്യന്തര വിഷയങ്ങളിൽ മുസ്‍ലിം ലീഗ് ഇടപെടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. മതേതരത്വവും ഐക്യവുമാണ് പ്രധാനമെന്ന് കോൺഗ്രസ് നേതാക്കൾക്ക് തന്നെ അറിയാം. സംഘടനാപരമായ അനൈക്യം അവർ തന്നെ പരിഹരിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ശശി തരൂരുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളില്ല. തരൂർ മതേതര നിലപാട് ഉയർത്തിപ്പിടിച്ച നേതാവാണ്. അദ്ദേഹം ശ്രദ്ധിക്കപ്പെടുന്ന വ്യക്തി ആയതുകൊണ്ടാണ് ഇത്തരം വാർത്തകൾ ഉണ്ടാകുന്നതെന്നും കുഞ്ഞാലിക്കുട്ടി മീഡിയവണിനോട് പറഞ്ഞു. ശശി തരൂർ നാളെ പാണക്കാടെത്തുന്നത് സൗഹൃദ സന്ദർശനമാണെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News