'ആദ്യം എസ്എഫ്ഐ തോറ്റു, പിന്നീടവർ വർഗീയതയെ കൂട്ടുപിടിച്ചു ഇപ്പോൾ വർഗീയതയും-എസ്എഫ്ഐയും തോറ്റു' - പി.കെ നവാസ്

എംഎസ്എഫ് വർഗീയത പറയുന്നു എന്ന് വ്യാജ വോയിസ് ഇറക്കിയ കണ്ണൂർ കൃഷ്ണമേനോൻ സർക്കാർ വനിതാ കോളജ് MSF-KSU മുന്നണി അഭിമാനത്തോടെ ഭരിക്കുമെന്നും നവാസ്

Update: 2025-08-26 13:35 GMT

കണ്ണൂർ: എസ്എഫ്ഐ കോട്ടയായ കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളജിലെ വിജയത്തെ തുടർന്ന് വർഗീയതയെ കൂട്ടുപ്പിടിച്ച എസ്എഫ്ഐ തോറ്റതായി എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. എംഎസ്എഫ് വർഗീയത പറയുന്നു എന്ന് വ്യാജ വോയിസ് ഇറക്കിയ കണ്ണൂർ കൃഷ്ണമേനോൻ സർക്കാർ വനിതാ കോളജ് MSF-KSU മുന്നണി അഭിമാനത്തോടെ ഭരിക്കുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ നവാസ് പറഞ്ഞു. നേരത്തെ എംഎസ്എഫ് വർഗീയത പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് എസ്എഫ്ഐ സംസ്ഥാന നേതാക്കൾ ഉൾപ്പെടെ രംഗത്ത് വന്നിരുന്നു. അതിനിടെയിലാണ് കണ്ണൂർ സർവകലാശാലക്ക് കീഴിലുള്ള കൃഷ്ണമേനോൻ കോളജിൽ എംഎസ്എഫ് കെഎസ്‌യു സഖ്യം വിജയം നേടിയത്.   

Advertising
Advertising

പി.കെ നവാസിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം:

'ആദ്യം എസ്.എഫ്.ഐ തോറ്റു,

പിന്നീടവർ വർഗ്ഗീയതയെ കൂട്ടുപിടിച്ചു.

ഇപ്പോ,വർഗ്ഗീയതയും-എസ്.എഫ്.ഐ യും തോറ്റു

“msf വർഗീയത പറയുന്നു” എന്ന് വ്യാജ വോയിസ് ഇറക്കിയ കണ്ണൂർ ഹൃദയത്തിലെ ആയിരത്തിലധികം പെൺകുട്ടികൾ പഠിക്കുന്ന സർക്കാർ വനിതാ കോളേജ് msf-KSU മുന്നണി അഭിമാനത്തോടെ ഭരിക്കും..

തട്ടിൻ പുറത്തെ അറബിക് കോളേജല്ല സംസ്ഥാന സെക്രട്ടറിയുടെ മൂക്കിൻ ചുവട്ടിലെ സർക്കാർ വനിതാ കോളേജാണ്.

ഇന്നലെ മുതൽ കൊടിയുമായി ഗേറ്റിൽ കാത്ത് നിന്ന SFI Kerala സെക്രട്ടറി മൂടും തട്ടി പോകേണ്ടതാണ്.

കണ്ണൂർ യൂണിവേഴ്സ്റ്റിയിൽ കഴിഞ്ഞതവണ ജയിച്ച കോളജുകൾ കോട്ടകെട്ടി കാക്കുക മാത്രമല്ല sfi യുടെ കോട്ടയിൽ കടന്നുകയറാനും സാധ്യമായ തിരഞ്ഞെടുപ്പ്.

വിദ്യാർത്ഥികൾക്ക് നന്ദി'

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News