വടകര വില്യാപ്പള്ളിയിൽ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച നിലയിൽ
വടകര പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി അനന്യ (17) യാണ് മരിച്ചത്
Update: 2025-03-03 16:40 GMT
കോഴിക്കോട്: വടകര വില്യാപ്പള്ളിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകര പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി അനന്യ (17) യാണ് മരിച്ചത്. വൈകിട്ട് 6.30 ഓടെയാണ് സംഭവം,
വീട്ടുകാർ പുറത്ത് പോയി തിരിച്ച് വന്നപ്പോഴാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്. പ്ലസ് ടു പരീക്ഷ എഴുതി വീട്ടിൽ തിരിച്ചെത്തിയതായിരുന്നു അനന്യ.