വഖഫ് നിയമനം: സമസ്തയുടെ നിലപാട് അവർ പറയും; ലീഗ് സമരം ശക്തമാക്കുമെന്ന് പി.എം.എ സലാം

ഈ മാസം 27ന് തൃശൂർ ഒഴികെയുള്ള ജില്ലകളിൽ കളക്ട്രേറ്റുകളിലേക്ക് മാർച്ച് നടത്തും. തൃശൂരിൽ നേരത്തെ മാർച്ച് നടത്തിയിരുന്നു. കണ്ണൂരിൽ രാപ്പകൽ സമരം സംഘടിപ്പിക്കും.

Update: 2022-01-10 12:32 GMT

വഖഫ് ബോർഡ് നിയമന വിവാദത്തിൽ മുസ് ലിം ലീഗ് പ്രക്ഷോഭം ശക്തമാക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ഈ മാസം 27ന് തൃശൂർ ഒഴികെയുള്ള ജില്ലകളിൽ കളക്ട്രേറ്റുകളിലേക്ക് മാർച്ച് നടത്തും. തൃശൂരിൽ നേരത്തെ മാർച്ച് നടത്തിയിരുന്നു. കണ്ണൂരിൽ രാപ്പകൽ സമരം സംഘടിപ്പിക്കും. ഫെബ്രുവരിയിൽ നിയമസഭാ മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് പ്രക്ഷോഭത്തിൽ സമസ്തയുടെ നിലപാട് പറയേണ്ടത് അവരാണ്. മുസ്‌ലിം ലീഗ് രാഷ്ട്രീയ പാർട്ടി ആണ്. ചിലപ്പോൾ മതസംഘടനകളുടെ പിന്തുണയുണ്ടാവാറുണ്ട്. ചിലപ്പോഴൊക്കെ മതസംഘടനകൾ സ്വന്തം നിലയിലും നിലപാടെറുക്കാറുണ്ട്. അത് ലീഗിന് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News