ഖാഇദെ മില്ലത്ത് സെന്റർ ഫണ്ട് സമാഹണം: ക്വാട്ട പൂർത്തിയാക്കാത്ത മണ്ഡലം കമ്മിറ്റികൾക്കെതിരെ കർശന നടപടി-മുസ്‌ലിം ലീഗ്

പുതുപ്പള്ളിയിൽ യു.ഡി.എഫിന് തകർപ്പൻ വിജയമുണ്ടാകുമെന്നും പി.എം.എ സലാം പറഞ്ഞു.

Update: 2023-09-04 06:17 GMT

കോഴിക്കോട്: മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെ മില്ലത്ത് സെന്റർ നിർമാണ ഫണ്ട് സമാഹരണത്തിൽ വീഴ്ച വരുത്തിയ മണ്ഡലം കമ്മിറ്റികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ക്വാട്ട പൂർത്തിയാക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. എഴ് ദിവസത്തിനകം മറുപടി നൽകണം. കൊല്ലം, തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകൾ ക്വാട്ട പൂർത്തിയാക്കിയിട്ടില്ല. മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ, നിലമ്പൂർ മണ്ഡലങ്ങൾ ക്വാട്ട പൂർത്തിയാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളിയിൽ യു.ഡി.എഫിന് തകർപ്പൻ വിജയമുണ്ടാകുമെന്നും പി.എം.എ സലാം പറഞ്ഞു. ലീഗ് നേതാക്കളെല്ലാം പ്രചാരണത്തിൽ സജീവമായിരുന്നു. എൽ.ഡി.എഫ് ദുർഭരണത്തിനെതിരെ ജനം വിധിയെഴുതും. ഗവൺമെന്റിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് എന്ന പ്രസ്താവന മുഖ്യമന്ത്രി അംഗീകരിക്കണമെന്നും പി.എം.എ സലാം പറഞ്ഞു.

പുതുപ്പള്ളിയിൽ യു.ഡി.എഫ് തകർപ്പൻ വിജയം നേടുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജെയ്കിന് റെക്കോർഡ് ഭൂരിപക്ഷമുണ്ടാകും. എൽ.ഡി.എഫ് പോലും ഇപ്പോൾ യു.ഡി.എഫ് ഭൂരിപക്ഷത്തെ കുറിച്ചാണ് ചർച്ച ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News