'ഷാജി പറഞ്ഞത് ലീഗിന്റെ നയം'; പിന്തുണച്ച് പി.എം.എ സലാം

സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിന് കാരണം തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച വിഭ്രാന്തിയാണെന്നും പി.എം.എ സലാം പറഞ്ഞു

Update: 2024-11-18 17:15 GMT

കോഴിക്കോട്: സമസ്ത നേതാക്കൾക്കെതിരായ വിമർശനത്തിൽ കെ.എം ഷാജിക്ക് പിന്തുണയുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. കെ.എം ഷാജി മുസ്‌ലിം ലീഗിന്റെ നയങ്ങൾക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല. മുസ്‌ലിം ലീഗിന്റെ നയങ്ങൾ മാത്രമേ ഷാജി പറഞ്ഞിട്ടുള്ളൂവെന്നും പി.എം.എ സലാം പറഞ്ഞു. 

കെ.എം ഷാജിക്കെതിരായ എസ്കെഎസ്എസ്എഫ് നേതാവ് ഒ.പി അഷ്‌റഫിന്റെ വിമർശനം സംബന്ധിച്ച ചോദ്യത്തിന് അത് ആരാണെന്നായിരുന്നു പി.എം.എ സലാമിന്റെ മറുചോദ്യം. ഞങ്ങൾ സമസ്തയ്ക്ക് എതിരല്ല, സമസ്ത ഞങ്ങൾക്കും എതിരല്ല. ഉമർ ഫൈസിയെ കൊണ്ട് പറയിപ്പിക്കുന്നത് ആരെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. 

Advertising
Advertising

സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിന് കാരണം തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച വിഭ്രാന്തിയാണെന്നും പി.എം.എ സലാം പറഞ്ഞു. മുഖ്യമന്ത്രിയുടെ വാൽ അമിത് ഷായുടെ അമ്മിക്കടിയിലാണ്. ആ വാല് സുരക്ഷിതമായിരിക്കണമെങ്കിൽ ആർഎസ്എസ്സുകാരെ സന്തോഷിപ്പിക്കാനുള്ള പ്രസ്താവനകൾ ഇടക്കിടെ നടത്തണം. അല്ലെങ്കിൽ കേന്ദ്ര ഏജൻസികൾ വീണ്ടും സജീവമാകുമെന്നും പി.എം.എ സലാം കൂട്ടിച്ചേർത്തു.  

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News