ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ അസ്ഫാക്കിനെതിരെ ഡൽഹിയിലും പോക്‌സോ കേസ്‌

ആലുവ സബ്ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിൽ മൂന്ന് സാക്ഷികളും അസ്ഫാകിനെ തിരിച്ചറിഞ്ഞു

Update: 2023-08-01 06:11 GMT

ആലുവ: അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്കിന് ക്രിമിനൽ പശ്ചാത്തലമെന്ന് അന്വേഷണ സംഘം. അസ്ഫാകിനെതിരെ ഡൽഹി ഗാസിപൂർ പൊലീസ് സ്റ്റേഷനിലും പോക്സോ കേസ് ഉണ്ടെന്ന് സ്ഥിരീകരിച്ചു.

അതേസമയം ആലുവ സബ്ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിൽ മൂന്ന് സാക്ഷികളും അസ്ഫാകിനെ തിരിച്ചറിഞ്ഞു.  പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് നേരത്തെയുണ്ടായിരുന്ന കേസ്. അന്ന് ജയിലിലായ അസ്‌ഫാക് ഒരു മാസം തടവില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങി.

2018-ല്‍ ഗാസിപുര്‍ പോലീസാണ് അസഫാക്കിനെ അറസ്റ്റ് ചെയ്തത്. മറ്റ് എവിടെയെങ്കിലും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്. ഇത്തരമൊരു കൊലപാതകം ആദ്യത്തേതാണോ, മുമ്പ് പ്രതി സമാന കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ പരിശോധനക്കാണ് പൊലീസ് നീങ്ങുന്നത്.

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News