മോഡലുകൾ വാഹനാപകടത്തില്‍ മരിച്ച കേസിലെ പ്രതി റോയി അറക്കലിനെതിരെ പോക്‌സോ കേസ്

ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ഉപദ്രവിച്ചെന്നാണ് കേസ്.

Update: 2022-02-11 10:10 GMT

മോഡലുകൾ വാഹനാപകടത്തില്‍  മരിച്ച കേസിലെ പ്രതി റോയി അറക്കലിനെതിരെ പോക്‌സോ കേസ്. നമ്പര്‍ 18 ഹോട്ടല്‍ ഉടമയായ റോയി ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ഉപദ്രവിച്ചെന്നാണ് കേസ്. ഫോര്‍ട്ട് കൊച്ചി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് കേസ് കൈമാറി.

അമ്മയെയും മകളെയും ലൈംഗീകമായ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ മൊബൈലിൽ ചിത്രീകരിച്ചു എന്നാണ് പരാതി.  കേസില്‍ മോഡലുകളുടെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട സൈജു തച്ചങ്കനേയും പ്രതിചേര്‍ത്തിട്ടുണ്ട്.   

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News