കൊല്ലത്ത് ഭാര്യയെയും രണ്ട് മക്കളെയും വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം

2021 മേയിലാണ് അജി എന്ന എഡ്വേർഡ് ഭാര്യ വർഷ , മക്കളായ രണ്ടു വയസുള്ള അലൻ , മൂന്നു മാസം പ്രായമുളള ആരവ് എന്നിവരെ കൊലപ്പെടുത്തിയത്

Update: 2024-03-31 01:28 GMT
Editor : ലിസി. പി | By : Web Desk

കൊല്ലം: കുണ്ടറ ഇടവട്ടത്ത് ഭാര്യയെയും രണ്ട് മക്കളെയും വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷയും ആറ് ലക്ഷം രൂപ പിഴയും ശിക്ഷ. മൺട്രോതുരുത്ത് പെരുങ്ങാലം സ്വദേശി അജി എന്ന എഡ്വേർഡ്സിനെയാണ് കൊല്ലം നാലാം അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

2021 മേയ് 11ന് കുണ്ടറ കേരളപുരം ഇടവട്ടത്തെ വീട്ടിൽ വച്ച് ഭാര്യ വർഷ , മക്കളായ 2 വയസുള്ള അലൻ , മൂന്നു മാസം പ്രായമുളള ആരവ് എന്നിവരെ കൊലപെടുത്തിയ കേസിലാണ് ശിക്ഷിച്ചത്. വർഷയുടെ ഭർത്താവ് എഡ്വേർഡ് വിഷം കുത്തിവച്ചാണ്  കൊലപാതകം നടത്തിയത് എന്ന് കണ്ടെത്തി. വിധിച്ച മൂന്ന് ജീവപര്യന്തം ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ഒരു കേസിൽ രണ്ട് ലക്ഷം രൂപ വച്ച് ആറ് ലക്ഷം രൂപയും പിഴയായി നൽകണം.

Advertising
Advertising

ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണം. അഞ്ച് വയസുണ്ടായിരുന്ന മൂത്തമകൾക്ക് മരുന്ന് കുത്തിവച്ചിരുന്നില്ല. കൊലപാതകം നേരിൽ കണ്ട മകളുടെ മൊഴി കേസിൽ നിർണായകമായി. 28 തൊണ്ടി മുതലുകൾ പൊലീസ് ശേഖരിച്ചു. 58 സാക്ഷികളെ വിസ്തരിച്ചു. 89 രേഖകളും തെളിവായി.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News