മോന്‍സനില്‍ നിന്ന് പൊലീസുകാരും പണം കൈപറ്റി; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

സി.ഐ അനന്ത് ലാലിനും എ.എസ്.ഐ വിപിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

Update: 2022-03-23 14:35 GMT

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിൽ നിന്ന് പണംവാങ്ങിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു.  കൊച്ചി മെട്രോ സി.ഐ അനന്ത് ലാലിനും വയനാട് മേപ്പാടി എസ്.ഐ വിപിനുമെതിരെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം. പൊലീസിന്റെ ആഭ്യന്തര അന്വേഷണത്തിന് പിന്നാലെയാണ് ഡിജിപിയുടെ ഉത്തരവ് .

കേസിലെ പ്രതിയായ മോന്‍സന്‍ മാവുങ്കലില്‍ നിന്ന് പൊലീസുകാര്‍ പണം വാങ്ങിയെന്ന പരാതിയില്‍ പൊലീസുകാര്‍ക്കെതിരെ നേരത്തെ തന്നെ ആഭ്യന്തര അന്വോഷണം നടത്തിയിരുന്നു. . കൊച്ചി മെട്രോ സി.ഐ അനന്ത് ലാലിന് ഒരു ലക്ഷം രൂപ പോക്സോ കേസില്‍ അറസ്റ്റിലായ മോന്‍സന്റെ മേക്കപ്പ് മാന്‍ ജോഷിയുടെ അക്കൗണ്ട് വഴി കൈമാറിയെന്ന് അന്വോഷണത്തില്‍ തെളിഞ്ഞു.

Advertising
Advertising

എസ്.ഐ എ.ബി.വിപന്‍ ആദ്യം ഒരു ലക്ഷം രൂപയും പിന്നീട് 50,000 രൂപയും കൈപ്പറ്റി. ജോഷി തന്നെയാണ് വിപിന്‍നും പണം കൈമാറിയത്. ജോഷിയുടെ തന്നെ മറ്റൊരു അക്കൗണ്ടില്‍ നിന്ന് വിപിന്‍ 30000 രൂപ കൈപറ്റിയതായും കണ്ടെത്തി. പൊലീസിന്റെ ആഭ്യന്തര അന്വേഷണത്തില്‍ അനന്ത് ലാലും വിപിനും പണം വാങ്ങിയെന്ന് സമ്മതിച്ചിരുന്നു.

മോന്‍സണില്‍ നിന്നും കടമായിട്ടാണ് പണം വാങ്ങിയതെന്നായിരുന്നു പൊലീസുകാര്‍ മൊഴി നല്‍കിയത്. കൊച്ചി സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ക്കാണ് അന്വേഷണ ചുമതല. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഡിജിപിയുടെ നിര്‍ദേശം. 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News