ലോക്ഡൗണ്‍ ലംഘനം: ബി.ജെ.പി കോര്‍കമ്മിറ്റി യോഗം പൊലീസ് തടഞ്ഞു

ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡ പ്രകാരം യോഗങ്ങൾ ഹോട്ടലിൽ നടത്താനാവില്ലെന്ന് ചൂണ്ടികാട്ടിയാണ് നോട്ടീസ്.

Update: 2021-06-06 09:03 GMT

ബിജെപി കോർ കമ്മിറ്റി യോഗം നടക്കാനിരുന്ന കൊച്ചിയിലെ ബി.ടി.എച്ച് ഹോട്ടലിന് പൊലീസ് നോട്ടീസ് നൽകി. ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡ പ്രകാരം യോഗങ്ങൾ ഹോട്ടലിൽ നടത്താനാവില്ലെന്ന് ചൂണ്ടികാട്ടിയാണ് നോട്ടീസ്. വൈകുന്നേരം മൂന്ന് മണിക്കാണ് യോഗം നടത്താന്‍ തീരുമാനിച്ചിരുന്നത്.

കുഴൽപ്പണ കേസിലെ അന്വേഷണം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിലേക്കും മകനിലേക്കും നീങ്ങുന്ന ഘട്ടത്തിൽ ബി.ജെ.പിയെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഇന്നത്തെ കോർ കമ്മിറ്റി.

അതേസമയം സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടവരിൽ നിന്ന് ഇത് പ്രതീക്ഷിച്ചതാണെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി പി രാധാകൃഷ്ണൻ പറഞ്ഞു. എല്ലാ കാര്യങ്ങളും ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യുമെന്നും സി. പി രാധാകൃഷ്ണൻ പറഞ്ഞു.

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News