ഏഷ്യാനെറ്റ്‌ ന്യൂസ് കോഴിക്കോട് റീജിയണൽ ഓഫീസിൽ പൊലീസിന്റെ പരിശോധന

വാർത്തക്കായി വ്യാജമായി ചിത്രീകരണം നടത്തിയെന്ന പി.വി അൻവർ എംഎൽഎ നൽകിയ പരാതിയിലാണ് പരിശോധന

Update: 2023-03-05 08:45 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: ഏഷ്യാനെറ്റ്‌ന്യൂസ് കോഴിക്കോട് റീജിയണൽ ഓഫീസിൽ പൊലീസിന്റെ പരിശോധന. ലഹരി ഉപയോഗം സംബന്ധിച്ച വാർത്തക്കായി വ്യാജമായി ചിത്രീകരണം നടത്തിയെന്ന പി.വി അൻവർ എംഎൽഎ നൽകിയ പരാതിയിലാണ് പരിശോധന.

ജില്ല ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ വി.സുരേഷിന്റെ നേതൃത്വത്തിൽ വെളളയിൽ പൊലീസാണ് പരിശോധന നടത്തുന്നത്. രാവിലെ 11 ന് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. സെർച്ച് വാറണ്ടില്ലാതെ പൊലീസിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് പരിശോധന എന്ന് അസി. കമ്മീഷണർ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തകരെ അറിയിച്ചു.

പൊലീസ് മറ്റുകേസുകളിൽ കാണിക്കാത്ത അതിവേഗം ഈ കേസിൽ കാണിക്കുന്നത് സംശയത്തിന് ഇടയാക്കുന്നുണ്ടെന്ന് ഏഷ്യാനെറ്റ്‌ന്യൂസ് പ്രതികരിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News