15കാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഇൻസ്റ്റഗ്രാം വഴി വിറ്റ സംഭവം: ദൃശ്യങ്ങളും ചിത്രങ്ങളും വാങ്ങിയവരെ കണ്ടെത്താന്‍ അന്വേഷണം

വിഷ്ണു പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത് ഭാര്യ സ്വീറ്റിയാണ്

Update: 2023-07-30 02:51 GMT

കൊല്ലം: കുളത്തൂപ്പുഴയിൽ 15കാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ വിറ്റ ദമ്പതികൾ അറസ്റ്റിലായ കേസിൽ അന്വേഷണം ഊർജിതമാക്കാൻ പൊലീസ്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ദൃശ്യങ്ങളും ചിത്രങ്ങളും പണം കൊടുത്ത് വാങ്ങിയവരെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. 10,000 രൂപയോളം ഇതുവഴി കിട്ടിയെന്നാണ് ഒന്നാം പ്രതി വിഷ്ണു പൊലീസിന് നൽകിയ മൊഴി. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ബാങ്ക് അക്കൗണ്ടും പരിശോധിക്കും.

എത്ര പേർക്ക് പീഡന ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചു നൽകിയെന്ന് സൈബർ പൊലീസിന്റെ സഹായത്തോടെ കണ്ടെത്താനാണ് ശ്രമം. വിഷ്ണുവിനെ കൊട്ടാരക്കര ജയിലിലേക്കും ഭാര്യ സ്വീറ്റിയെ അട്ടക്കുളങ്ങര ജയിലിലേക്കും മാറ്റി. പോക്സോ, ബലാത്സംഗ വകുപ്പുകൾക്ക് പുറമേ രേഖകൾ പരിശോധിച്ച ശേഷം പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പെടുത്തിയും പൊലീസ് കേസെടുക്കും.

Advertising
Advertising

ഇൻസ്റ്റഗ്രാം വഴിയാണ് വിഷ്ണു പെൺകുട്ടിയെ പരിചയപ്പെട്ടത്. വിഷ്ണു പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത് ഭാര്യ സ്വീറ്റിയാണ്. ദൃശ്യങ്ങൾ പ്രചരിക്കുന്ന വിവരം പെൺകുട്ടി തന്നെയാണ് സഹപാഠിയോട് വെളിപ്പെടുത്തിയത്. സഹപാഠി അധ്യാപികയോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അധ്യാപികയാണ് ചൈൽഡ് ലൈനിൽ വിവരമറിയിച്ചത്.

ഇൻസ്റ്റഗ്രാമിൽ പ്രത്യേക അക്കൗണ്ടുണ്ടാക്കിയാണ് പ്രതികള്‍ ദൃശ്യങ്ങൾ വിറ്റത്. ചിത്രങ്ങൾ 50 - 500 രൂപയ്ക്കും വീഡിയോകൾ 1500 രൂപയ്ക്കുമാണ് വിറ്റതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News