തൃശൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊലക്കേസ് പ്രതി വെട്ടി

മദ്യലഹരിയിൽ ഭീകരാന്തരീക്ഷം സ്യഷ്ടിച്ച പ്രതിയെ നേരിടുമ്പോഴായിരുന്നു ആക്രമണം.

Update: 2023-09-12 17:27 GMT

തൃശൂർ: ചൊവ്വന്നൂരിൽ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. സിവിൽ പൊലീസ് ഓഫിസർ തൃത്തല്ലൂർ സ്വദേശി സുനിൽ കുമാറിനാണ് വെട്ടേറ്റത്. കൊലക്കേസ് പ്രതി ജിനുവാണ് ആക്രമിച്ചത്.

ഇന്ന് ആറ് മണിയോടെയായിരുന്നു സംഭവം. മദ്യലഹരിയിൽ ഭീകരാന്തരീക്ഷം സ്യഷ്ടിച്ച പ്രതിയെ നേരിടുമ്പോഴായിരുന്നു ആക്രമണം. പ്രദേശത്ത് പ്രശ്‌നങ്ങളുണ്ടാക്കിയ സമയത്ത് പ്രതിയെ പിടികൂടാനെത്തിയതായിരുന്നു പൊലീസുകാർ.

അതേസമയം, വെട്ടേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News