കോട്ടയത്ത് പൊലീസുകാരനെ കാണാതായെന്ന് പരാതി

കുടുംബത്തിന്റെ പരാതിയിൽ കേസെടുത്തു.

Update: 2025-04-19 13:13 GMT

കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കാണാതായതായി പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അനീഷ് വിജയനെയാണ് കാണാതായത്.

കുടുംബത്തിന്റെ പരാതിയിൽ കേസെടുത്തു. പത്തനംതിട്ട കീഴ്‌വായ്പൂർ സ്വദേശിയായ അനീഷ് വിജയൻ ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് പോയെങ്കിലും വീട്ടിലെത്തിയില്ല. ഇതിനു പിന്നാലെയാണ് കുടുംബം പരാതി നൽകിയത്.

ഇന്ന് രാവിലെ വീണ്ടും ഡ്യൂട്ടിക്ക് കയറേണ്ടതായിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കുടുംബാം​ഗങ്ങളും സ​ഹപ്രവർത്തകരും പറയുന്നു. ജോലി സംബന്ധമായോ കുടുംബപരമായോ പ്രശ്നങ്ങൾ ഇല്ലെന്നാണ് വിവരം. പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News