മറൈൻഡ്രൈവിൽ പൊലീസ് പരിശോധന: ഹാഷിഷ് ഓയിലുമായി 12 പേരെ പിടികൂടി

കൊച്ചി നഗരത്തിൽ ലഹരി മരുന്ന് ഉപയോഗം വ്യാപകമായ സാഹചര്യത്തിലാണ് ശക്തമായ പരിശോധനയുമായി സിറ്റി പൊലീസ് രംഗത്തെത്തിയത്

Update: 2023-10-23 01:18 GMT

കൊച്ചി: എറണാകുളത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പൊലീസിന്റെ പ്രത്യേക പരിശോധന. മറൈൻഡ്രൈവിൽ നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി 12 പേരെ പിടികൂടി. ഇന്നലെ രാത്രി മറൈൻഡ്രൈവിൽ നടത്തിയ പരിശോധനയിലാണ് ലഹരി ഉത്പന്നങ്ങൾ കയ്യിൽവെച്ചവരെ പിടികൂടിയത്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.


കൊച്ചി നഗരത്തിൽ ലഹരി മരുന്ന് ഉപയോഗം വ്യാപകമായ സാഹചര്യത്തിലാണ് ശക്തമായ പരിശോധനയുമായി സിറ്റി പൊലീസ് രംഗത്തെത്തിയത്. ഡി.സി.പി എസ് ശശിധരൻ്റെ മേൽനോട്ടത്തിൽ സെൻട്രൽ എസ്.പി സി.ജയകുമാറാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. സിറ്റിപൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരമാണ് പ്രത്യേക പരിശോധന. വിനോദസഞ്ചാരകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിലും പരിശോധന തുടരും.

Advertising
Advertising


മയക്കുമരുന്ന് വിൽപ്പന സംഘത്തെ കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. മോഷണ സംഘങ്ങളും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും പൊലീസ് കണ്ടെത്തും.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News