ബാങ്ക് അക്കൗണ്ടില്‍നിന്ന് 19 ലക്ഷം നഷ്ടമായ സംഭവം: പൊലീസ് അന്വേഷണം തുടങ്ങി

ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന ഫോൺ നമ്പർ ഉപയോഗിച്ച് യു.പി.ഐ മുഖേനയാണ് പണം തട്ടിയത്

Update: 2023-09-23 01:44 GMT
Editor : Shaheer | By : Web Desk

കോഴിക്കോട്: ബാങ്ക് അക്കൗണ്ടിൽനിന്ന് 19 ലക്ഷം രൂപ നഷ്ടമായെന്ന പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട് സ്വദേശിയുടെ പരാതിയില്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെ പന്നിയങ്കര പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന ഫോൺ നമ്പർ ഉപയോഗിച്ച് യു.പി.ഐ മുഖേനയാണ് പണം തട്ടിയത്.

മീഞ്ചന്ത സ്വദേശി ഫാത്തിമബിയുടെ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ചെറൂട്ടി റോഡ് ശാഖയിലെ അക്കൗണ്ടില്‍നിന്നാണ് 19 ലക്ഷം നഷ്ടമായത്. അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന ഫോൺ നമ്പർ ആറ് കൊല്ലം മുമ്പ് ഇവര്‍ ഒഴിവാക്കിയിരുന്നു. ഈ നമ്പർ ഉപയോഗിച്ച് യു.പി.ഐ വഴിയാണ് പണം തട്ടിയത്. ജൂലൈ 24നും സെപ്റ്റംബർ 19നും ഇടയിൽ പലതവണകളായാണ് 19 ലക്ഷം പിൻവലിച്ചത്. ഫാത്തിമബിയുടെ മകൻ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‍മെന്‍റ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായെന്ന് മനസ്സിലായത്.

Advertising
Advertising
Full View

അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ ആറ് കൊല്ലം മുമ്പ് ഉപേക്ഷിച്ച കാര്യം അറിയിക്കുകയും, പുതിയ നമ്പര്‍ കൈമാറുകയും ചെയ്തെങ്കിലും ബാങ്ക് മാറ്റം വരുത്തിയില്ലെന്ന് പരാതിക്കാരന്‍ അബ്ദുൽ റസാഖ് ആരോപിക്കുന്നു. പഴയ ഫോണ്‍ നമ്പര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നയാളാകാം തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഈ നമ്പര്‍ അസം സ്വദേശിയാണ് ഇപ്പോൾ ഉപയോഗിക്കുന്നത് എന്നാണ് സൂചന. സേവനദാതാവിൽനിന്ന് മൊബൈല്‍ നമ്പര്‍ ഉപയോക്താവിനെ കണ്ടെത്താനുള്ള ശ്രമമാണ് പന്നിയങ്കര പൊലീസും സൈബര്‍ പൊലീസും ചേര്‍ന്ന് നടത്തുന്നത്.

Summary: Panniyankara police started investigation on a complaint that Rs 19 lakh was lost from the bank account of a native of Kozhikode

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News