സംസ്ഥാനത്ത് പൊലീസുകാരുടെ ആത്മഹത്യ വർധിക്കുന്നു; ഒമ്പത് വർഷത്തിനിടെ മരിച്ചത് 124 പേർ

മാനസിക സമ്മർദം കുറയ്ക്കാൻ കൗൺസിലിങ്ങും മറ്റും നടത്തുന്നുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമാകുന്നില്ലെന്നാണ് വിലയിരുത്തൽ.

Update: 2023-11-21 10:47 GMT
Advertising

കോഴിക്കോട്: സംസ്ഥാനത്ത് പൊലീസുകാരുടെ ആത്മഹത്യ വർധിക്കുന്നു. ഒമ്പത് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 124 പൊലീസുകാരാണ്. അമിത ജോലിഭാരവും മാനസിക സമ്മർദവുമാണ് പലരെയും പാതിവഴിയിൽ ജീവിതം അവസാനിപ്പിക്കുന്നതിലേക്കെത്തിക്കുന്നത്. മാനസിക സമ്മർദം കുറയ്ക്കാൻ കൗൺസിലിങ്ങും മറ്റും നടത്തുന്നുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമാകുന്നില്ലെന്നാണ് വിലയിരുത്തൽ.

കോഴിക്കോട് കുറ്റ്യാടിയിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറായ സുധീഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് ഒക്ടോബർ 23നാണ്. നാലിനാണ് കളമശ്ശേരി എ.ആർ ക്യാമ്പിലെ ഡ്രൈവറായ ജോബി ദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസുകാർക്കെതിരെയുള്ള പരാമർശങ്ങളുള്ള കത്തെഴുതി വച്ചായിരുന്നു ഇദ്ദേഹം ജീവനൊടുക്കിയത്.

കണക്കുകൾ പ്രകാരം 2015 മുതൽ 2023 വരെ 124 പൊലീസുകാരാണ് ആത്മഹത്യ ചെയ്തത്. 2015ൽ ഏഴ്, 2016ൽ 15, 2017ൽ 14, 2018ൽ 19, 2019ൽ 18, 2020ൽ 10, 2021ൽ എട്ട്, 2022ൽ 20, 2023ൽ 13 എന്നിങ്ങനെയാണ് ജീവനൊടുക്കിയ പൊലീസുകാരുടെ കണക്ക്.

ആത്മഹത്യയ്ക്ക് പിന്നിൽ പല കാരണങ്ങളുമുണ്ട്. അമിത ജോലിഭാരവും മേലുദ്യോഗസ്ഥർ നൽകുന്ന സമ്മർദവും ആത്മഹത്യക്ക് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. കീഴ് ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മേലുദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് സൗഹാർദപൂർവമായ പെരുമാറ്റമുണ്ടാകണമെന്ന് ഈ മേഖലയിൽ പ്രവർത്തിച്ചവർ പറയുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News