കിട്ടിയോ..? ഇല്ല ചോദിച്ച് വാങ്ങിച്ചു'; ബൈക്ക് അഭ്യാസത്തിനിടെ നിരങ്ങിനീങ്ങി; പൊലീസ് കേസെടുത്തു

ഹെൽമെറ്റ് പോലുമിടാതെയായിരുന്നു യുവാക്കളുടെ അഭ്യാസം.

Update: 2022-05-21 15:16 GMT
Editor : Nidhin | By : Web Desk

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ നിന്ന് യുവാക്കൾ നടത്തിയ അഭ്യാസം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങൾ വൈറലായിരുന്നു. ഹെൽമെറ്റ് പോലുമിടാതെയായിരുന്നു യുവാക്കളുടെ അഭ്യാസം. വീഡിയോ വൈറലായതോടെ കേരള പൊലീസ് വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ്. പ്രസ്തുത വീഡിയോ ഒടുവിൽ കേരള പൊലീസിന്റ പേജിലുമെത്തി. യുവാക്കൾക്കെതിരെ പൊലീസ് കേസുമെടുത്തിരിക്കുകയാണ്.

കുപ്പിയിൽ നിന്ന ഗ്ലാസിലേക്ക് ഒഴിച്ച ശേഷം ബൈക്കിലിരുന്ന് തന്നെ രണ്ടുപേരും കുടിക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ബൈക്കിന്റെ നിയന്ത്രണം വിടുകയും പിന്നിലിരുന്ന യുവാവ് റോഡിലൂടെ നിരങ്ങി നീങ്ങി വശത്തേക്ക് വീഴുന്നതുമാണ് വിഡിയോയിലുള്ളത്.

Advertising
Advertising

' കിട്ടിയോ..? ഇല്ല ചോദിച്ച് വാങ്ങിച്ചു എന്ന ട്രോൾ കമന്റോട് കൂടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.


Full View

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News