ഇടുക്കിയിൽ കടയിൽനിന്ന് പണം മോഷ്ടിച്ച പൊലീസുകാരന് സസ്‌പെൻഷൻ
പീരുമേട് സ്റ്റേഷനിലെ പൊലീസുകാരനായ സാഗർ പി മധുവിനെയാണ് സസ്‌പെന്റ് ചെയ്തത്.
Update: 2022-11-30 13:29 GMT
Suspension
ഇടുക്കി: കടയിൽനിന്ന് പണം മോഷ്ടിച്ചു എന്ന് ആരോപണമുയർന്ന പൊലീസുകാരന് സസ്‌പെൻഷൻ. പീരുമേട് സ്റ്റേഷനിലെ പൊലീസുകാരനായ സാഗർ പി മധുവിനെയാണ് സസ്‌പെന്റ് ചെയ്തത്. പാമ്പനാറിൽ കടയിൽനിന്ന് പണം മോഷ്ടിച്ചെന്നാണ് ആരോപണം.
സാഗറിന്റെ നടപടി പൊലീസ് സേനക്ക് അവമതിപ്പും നാണക്കേടും ഉണ്ടാക്കിയതിനാണ് നടപടി. പൊലീസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റാണ് സാഗർ. കട ഉടമ പരാതി നൽകാത്തതിനാൽ കേസ് എടുത്തിട്ടില്ല.
പൊലീസുകാരൻ പണം മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനോജ് രാജൻ സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.