കെപിസിസിയില്‍ ജംബോ കമ്മറ്റി രൂപികരിക്കാന്‍ സാധ്യത

ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 24 നിന്ന് 40 ലേക്ക് എത്തിയേക്കും

Update: 2025-08-06 04:52 GMT

തിരുവനന്തപുരം: കെപിസിസിയില്‍ ജംബോ കമ്മറ്റിക്ക് സാധ്യത. ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 24 നിന്ന് 40 ലേക്ക് എത്തിയേക്കും. സെക്രട്ടറിമാരുടെ എണ്ണം നൂറിനടുത്ത് എത്തുമെന്നും സൂചന.

വൈസ് പ്രസിഡന്റുമാരുടെ എണ്ണം ഒമ്പത് ആയേക്കും. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ അപസ്വരങ്ങള്‍ പരമാവധി ഒഴിവാക്കാനാണ് നീക്കം. ഫോണ്‍ സംഭാഷണ വിവാദത്തില്‍ സ്ഥാനം തെറിച്ച പാലോട് രവിക്കും പദവി നല്‍കും.

കൂടുതല്‍ പേരെ ഉള്‍കൊള്ളിച്ച് ഇപ്പോഴത്തെ കമ്മറ്റി വിപൂലികരിക്കുക എന്ന രീതിയിലാണ് കാര്യങ്ങള്‍ നീക്കുന്നത്. നിലവിലെ ഭാരവാഹികളെ നിലനിര്‍ത്തുകയും ചിലരെ ഒഴിവാക്കികൊണ്ട് കൂടുതല്‍പേരെ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള കമ്മറ്റിയാണ് രൂപികരിക്കുക. ട്രഷറര്‍ സ്ഥാനത്തേക്ക് ജ്യോതികുമാര്‍ ചാമക്കാലയെ പരിഗണിക്കുന്നുണ്ട്.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News